ഓഫീസ് ഉദ്ഘാടനം ചെയ്തു
Thursday, March 20, 2025 11:01 PM IST
കൊച്ചി: ഗോഡ്സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി എബ്രോഡിന്റെ തിരുവനന്തപുരം കുറവന്‍കോണത്തെ പുതിയ ഓഫീസ് മന്ദിരം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി നിര്‍ദേശിച്ച അര്‍ഹതപ്പെട്ട അഞ്ചു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനായി ഗോഡ്സ്പീഡ് ഇമിഗ്രേഷന്‍ ആന്‍ഡ് സ്റ്റഡി എബ്രോഡ് കാഷ് എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എ. രേണു, ഡയറക്ടമാരായ അനൂപ് കണ്ണന്, ജാക്സണ് ജോസഫ്, കേരള ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍,നിര്‍മാതാക്കളായ ബി. രാകേഷ്, സന്ദീപ് സേനന്, സംവിധായകന് ജി.എസ്. വിജയന് എന്നിവര്‍ സന്നിഹിതരായിരുന്നു.