രണ്ടു ദിവസം ദേശീയ ബാങ്ക് പണിമുടക്ക്
Monday, March 17, 2025 11:38 PM IST
തിരുവനന്തപുരം: ബാങ്കുകളിലെ വിവിധ തസ്തികകളിൽ ആവശ്യമായ നിയമനങ്ങൾ നടത്തുക, കരാർ വ്യവസ്ഥകൾ ഏകപക്ഷീയമായി മാറ്റാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇടപെടലുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 24, 25 തീയതികളിൽ ദേശീയ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.