റിക്കാർഡ് കുറിച്ച് സ്വർണവില
Tuesday, March 18, 2025 11:28 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം വീണ്ടും റിക്കാര്‍ഡ് മറികടന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമായി.
കഴിഞ്ഞ 14ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിക്കപ്പെട്ടത്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.