കടപ്രയില്‍ ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക്
Saturday, March 15, 2025 11:51 PM IST
കൊച്ചി: ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക് പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സിലിക്കണ്‍ വാലി മോഡല്‍ കടപ്ര പ്രോജക്ടിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണറായ റെജി തോമസിനെ ചടങ്ങില്‍ ആദരിച്ചു.
മിനി ജോസ്, റോബിന് പരുമല, ടാല്‍റോപ് അക്കാഡമിക്സ് വൈസ് പ്രസിഡന്റ് അലീഡ അനസ്, ടാല്‍റോപ് ഡിജിറ്റല്‍ വൈസ് പ്രസിഡന്റ് പി.ഐ. മുഹമ്മദ് ഷാഹിദ്, ടാല്‍റോപ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍മാരായ അഖില ബിജു, ലിനോ ടോം ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.