സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് 100 നഗരങ്ങളിലേക്ക്
Tuesday, March 18, 2025 11:28 PM IST
കൊച്ചി: സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് പാലക്കാട്, ആലപ്പുഴ ഉൾപ്പെടെ 100 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പത്തു മിനിറ്റ് ഡെലിവറികള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് പ്രവർത്തനം വിപുലമാക്കിയത്.
പലചരക്ക് സാധനങ്ങളും ദൈനംദിന അവശ്യവസ്തുക്കള്‍ മുതല്‍ ഇലക്ട്രോണിക്സ്, സ്മാര്‍ട്ട്ഫോണുകള്‍, ഫാഷന്‍, മേക്കപ്പ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി 30,000 ത്തിലധികം ഉത്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ലഭിക്കും