ഓക്സിജൻ മെഗാ ലക്കി ഡ്രോ വിജയികളെ തെരഞ്ഞെടുത്തു
Tuesday, March 18, 2025 11:28 PM IST
കോട്ടയം: ഓക്സിജൻ പ്രഖ്യാപിച്ചിരുന്ന സമ്മാനപദ്ധതിയിലൂടെ 25 ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. ഉപഭോക്താക്കൾക്കായി ഓക്സിജൻ പ്രഖ്യാപിച്ച മാരുതി സ്വിഫ്റ്റ് കാർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടയം ഐതൗസ കണ്വെൻഷൻ സെന്ററിൽ നടന്നു.
സഹകരണ-തുറമുഖ- ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ,വിവിധ കന്പനികളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കാണ് മാരുതി സ്വിഫ്റ്റ് കാർ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്.
അനുപമ കോട്ടയം, ഷീജ ജയകുമാർ കൊല്ലം, അർജുൻ അജിത്ത് തൃശൂർ, രമ്യ സജിത്ത് കോട്ടയം, വിഷ്ണു എ. ഹരിദാസ് പത്തനംതിട്ട, സൽമാൻ തൃശൂർ, വിനീത് ടി. ജോണ്‍ കോട്ടയം, ആർ. അൻസാർ കൊല്ലം, അബിൻസണ്‍ റെക്സ് മൈക്കിൾ തിരുവനന്തപുരം, ആർ. റെസ്മി കൊല്ലം, വിഷ്ണു കൊല്ലം, സതീശൻ കൊല്ലം, അജിതാ മാത്യു കോട്ടയം, ഷെമീറ മലപ്പുറം, അബ്ദുൾ അസീസ് മലപ്പുറം, മൊയ്തീൻകുട്ടി മുള്ളൻ മലപ്പുറം, ഷാരോണ്‍ എൻ.ജെ കോട്ടയം, നോഹ ബിബിൻ മാർക്കോസ് കോട്ടയം, വിനിൽ വി തിരുവനന്തപുരം, നൂർജഹാൻ ബീവി കൊല്ലം, പി.കെ. പ്രദീപ് കുമാർമലപ്പുറം, സൈറ ബാനു മലപ്പുറം, ആഗ്രജ് ബോബൻ കോട്ടയം, അനൂപ് എറണാകുളം, പി.പി. പേർളി ആലപ്പുഴ എന്നിവരാണ് സമ്മാനങ്ങൾ നേടിയത്.
ഓക്സിജൻ സിഇഒ ഷിജോ. കെ. തോമസ്, ഷിജി ജോർജ്, സുനിൽ വർഗീസ്, പ്രവീണ്‍ പ്രകാശ്, ജിബിൻ കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു. സമ്മേളനത്തിനു ശേഷം ഇഷാൻ ദേവും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഉണ്ടായിരുന്നത്.