പുതിയ വിമാനവാഹിനിയുടെ ഓർഡർ കാത്ത്
Wednesday, January 17, 2024 2:23 AM IST
കൊച്ചി: ഐഎൻഎസ് വിക്രാന്തിനുശേഷം ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വിമാന വാഹിനി കപ്പലിനുള്ള ഓർഡർ കാത്തിരിക്കുകയാണ് കൊച്ചിൻ ഷിപ്പ് യാർഡ്.
2023ൽ കമ്മീഷൻ ചെയ്ത വിക്രാന്ത് പടക്കപ്പലിനു 262.5 മീറ്ററാണ് നീളം. വീതി 63 മീറ്ററും ഉയരം 59 മീറ്ററും.
കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റവും (ഐപിഎംഎസ്) ഓപ്പറേഷന്‍സ് റൂമും പൂര്‍ണമായും രൂപകല്പന ചെയ്തതും ഒരുക്കിയതും ഇന്ത്യന്‍ നിര്‍മിത സാമഗ്രികള്‍ ഉപയോഗിച്ചാണ്.
പുതിയ ഡ്രൈഡോക്കും ഐഎസ്ആർഎഫും സ്ഥാപിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ പുതിയ കപ്പലുകൾക്കും അറ്റകുറ്റപ്പണികൾക്കും കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണു കൊച്ചിൻ ഷിപ്പ് യാർഡ്.