സഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
Saturday, January 13, 2024 1:50 AM IST
കളമശേരി: മിൽമ എറണാകുളം മേഖലാ യൂണിയൻ വിവിധ സഹായ പദ്ധതികൾക്കായി അപേക്ഷ ക്ഷണിച്ചു.
മിൽമ എറണാകുളം മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ആയിരത്തിൽപ്പരം വരുന്ന ക്ഷീരസംഘങ്ങൾക്കും അവിടെ പാലളക്കുന്ന കർഷകർക്കും പദ്ധതികളിലേക്ക് അപേക്ഷിക്കാമെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു.
സംഘങ്ങൾക്ക് മാനദണ്ഡങ്ങൾക്കു വിധേയമായി രണ്ടു ലക്ഷം രൂപ വരെ കെട്ടിട നിർമാണ ഗ്രാന്റ്, ചാഫ് കട്ടർ-10,000 രൂപ വരെ സബ്സിഡി, കൗ ലിഫ്റ്റ്-20,000 രൂപ വരെ സബ്സിഡി, കറവ യന്ത്രം-25,000 രൂപ വരെ സബ്സിഡി, 50 ശതമാനം സബ്സിഡിയോടുകൂടിയുള്ള വിൽബാരോ, റബർ മാറ്റ്, മിൽക്ക് കാൻ, കന്നുകാലി ബാങ്ക് വായ്പയ്ക്ക് പലിശ സബ്സിഡി തുടങ്ങിയ പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
സംഭരിക്കുന്ന പാലിന്റെ 50 ശതമാനത്തിനു മുകളിൽ മേഖലാ യൂണിയന് നൽകുന്ന സംഘങ്ങൾക്കും സംഘങ്ങളുടെ കർഷകർക്കുമാണ് ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുക. അപേക്ഷകൾ ഈ മാസം 31നു മുമ്പ് ലഭിക്കണമെന്നും അധികൃതര്‍ അറിയിച്ചു.