ADVERTISEMENT
ADVERTISEMENT
24
Tuesday
December 2024
12:09 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
Deepika
com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Business News
Click here for detailed news of all items
Business News
റബർ: വില ഉയരാൻ സാധ്യത
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Sunday, January 7, 2024 11:25 PM IST
X
ആഗോള റബർ ഉത്പാദനം വർഷത്തിന്റെ ആദ്യ പകുതിയിൽ ചുരുങ്ങും. ഉത്പാദക രാജ്യങ്ങൾക്ക് വിപണിയിൽ സ്വാധീനമുയരും. ഉയർന്ന തലത്തിൽ പിടിച്ചുനിൽക്കാൻ കുരുമുളക് ക്ലേശിക്കുകയാണ്. ഏലം വിലയെ നിശ്ചിത റേഞ്ചിൽ പിടിച്ചു നിർത്തി ചരക്ക് സംഭരിക്കാൻ ഇടപാടുകാർ മത്സരിച്ചു. നാളികേരോത്പന്ന വിപണി ചലനരഹിതമാണ്. സ്വർണ വിലയിൽ തിരുത്തലുണ്ട്.
വലിഞ്ഞ് റബർ
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് വർഷത്തിന്റെ ആദ്യ പകുതിയിൽ ആഗോള റബർ ഉത്പാദനം കുറയുമെന്ന സൂചന പ്രമുഖ റബർ ഉത്പാദക രാജ്യങ്ങളിൽ ചലനമുളവാക്കും. വിപണിവില ഉയരാനുള്ള സാധ്യതകൾ സ്റ്റോക്കിസ്റ്റുകൾക്കു പ്രതീക്ഷ പകരുന്നു. തായ്ലൻഡിലും മലേഷ്യയിലും കർഷകരുടെ പ്രതീക്ഷയ്ക്കൊത്ത് റബർ ടാപ്പിംഗ് ഉയർത്താനാകുന്നില്ലെന്നാണ് അവിടെനിന്നുള്ള വിവരം. ശക്തമായ മഴ തായ്ലൻഡിൽ വെട്ട് തടസപ്പെടുത്തി. പുതിയ സാഹചര്യത്തിൽ ഷാംഗ്ഹായിലും ജപ്പാൻ എക്സ്ചേഞ്ചിലും ഓപ്പറേറ്റർമാർ വരും ദിനങ്ങളിൽ സ്വീകരിക്കുന്ന നിലപാടിനെ ആസ്പദമാക്കിയാകും മാസത്തിന്റെ രണ്ടാം പകുതിയിൽ റബർ വില നീങ്ങുക.
ധനുമാസമെങ്കിലും രാത്രിയും പകലും താപനില പതിവിലുമുയർന്നത് റബർ മേഖലയുടെ കണക്കുകൂട്ടലുകൾ തകിടം മറിക്കുന്നുണ്ട്. കേരളത്തിൽ അന്തരീക്ഷ താപനില ഏറ്റവുമധികം താഴുന്ന ഡിസംബറിൽ ഉയർന്ന താപനില രേഖപ്പെടുത്തിയതു സ്ഥിതി കൂടുതൽ സങ്കീർണമാക്കി. കാലാവസ്ഥാ വ്യതിയാനംമൂലം പകൽ ഉയർന്ന താപനിലയും രാത്രി ചൂടിനു ശമനമില്ലാത്തതും പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇല പൊഴിച്ചിൽ വ്യാപകമാക്കിയിട്ടുണ്ട്.
കേരളത്തിൽ ഉത്പാദനം ചുരുങ്ങുന്നതു വരും മാസങ്ങളിൽ റബർ വില ഉയരാൻ അവസരമൊരുക്കാം. അതേസമയം, ഉത്പാദനരംഗത്തുനിന്നുള്ള പ്രതികൂല വാർത്തകൾക്കിടയിലും ടയർ നിർമാതാക്കൾ ഷീറ്റ് വില ഉയർത്താൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ഇടിക്കാനും നീക്കം നടത്തിയതായി വ്യാപാരരംഗം സൂചന നൽകുന്നു. ആർഎസ്എസ് നാലാം ഗ്രേഡ് കിലോ 155.50 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 152 രൂപയിലും ഒട്ടുപാൽ 100 രൂപയിലും ലാറ്റക്സ് 104 രൂപയിലും വ്യാപാരം നടന്നു.
കുരുമുളകിനു തളർച്ച
വർഷാന്ത്യം മുന്നേറിയ കുരുമുളകിന് പുതുവർഷത്തിന്റെ ആദ്യവാരത്തിൽ തളർച്ചനേരിട്ടു. അന്തർസംസ്ഥാന വാങ്ങലുകാർ രംഗത്തുണ്ടെങ്കിലും സീസണ് അടുത്തെന്ന കാരണമുന്നയിച്ച് വിലയിടിക്കാൻ അവർ നീക്കം നടത്തി. ഏകദേശം 100 ടണ്‍ മുളക് പോയവാരം വിൽപ്പനയ്ക്കു വന്നതിൽ വലിയപങ്കും ഇറക്കുമതി ചരക്ക് കലർത്തിയാണെത്തിച്ചത്. മധ്യവർത്തികൾ നടത്തിയ ഈ നീക്കവും വിലയെ സ്വാധീനിച്ചു.
അതേസമയം, തെക്കൻ കേരളത്തിൽ മൂപ്പുകുറഞ്ഞ മുളകിന്റെ ലഭ്യത കുറഞ്ഞു. വില ഉയർന്നതിനാൽ മൂപ്പുകുറഞ്ഞ മണികൾ വിളവെടുക്കുന്നതിൽനിന്ന് ഒരു വിഭാഗം പിന്നാക്കം വലിഞ്ഞു. തെക്കൻ ജില്ലകളിൽ വിളയുന്ന കുരുമുളകിൽ എണ്ണയുടെ അംശം ഉയർന്നതാണ്. മൂല്ലെത്തിയാലും മെച്ചപ്പെട്ട വില ഉറപ്പുവരുത്താനാകുമെന്നാണ് വിലയിരുത്തുന്നത്. അണ്‍ഗാർബിൾഡ് 58,300 രൂപയിലാണ്.
ചുക്കിന് കയറ്റം
രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിൽനിന്നും ചുക്കിന് അന്വേഷണമെത്തി. ടെർമിനൽ വിപണിയിൽ ലഭ്യത ചുരുങ്ങിയതിനാൽ അന്തർസംസ്ഥാന വാങ്ങലുകാരുടെ വരവ് നിരക്കുയർത്തി. ഇടത്തരം ചുക്ക് കിലോ 340 രൂപയിലും മികച്ചയിനങ്ങൾ 360 രൂപയിലും വ്യാപാരം നടന്നു. ഉയർന്ന വിലയ്ക്കു വാങ്ങലുകാരെത്തിയ വിവരം പുറത്തായതോടെ ഉത്പാദന മേഖല സ്റ്റോക്കിറക്കാൻ നീക്കം തുടങ്ങി. വിദേശ ഡിമാൻഡുള്ളതിനാൽ കയറ്റുമതിക്കാർ ചുക്കിൽ പിടിമുറുക്കും. പച്ച ഇഞ്ചി വില കിലോ 120 രൂപയിൽ നീങ്ങുന്നതിനാൽ ചുക്ക് ഉത്പാദകർ ഇഞ്ചി സംസ്കരണത്തിൽനിന്നു വിട്ടുനിൽക്കുകയാണ്.
ഏലത്തില്‍ താത്പര്യം
ഏലക്ക ലേലത്തിൽ വിവിധയിനങ്ങൾ ഒരു നിശ്ചിത റേഞ്ചിൽ പിടിച്ചുനിർത്തി ചരക്ക് സംഭരിക്കുന്ന നയത്തിലാണ്. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും വർഷാന്ത്യത്തിലെന്നപോലെതന്നെ ആവേശത്തോടെയാണു പുതുവർഷത്തിലും ലേലത്തിൽ താത്പര്യം കാണിക്കുന്നത്. വിളവെടുപ്പ് അവസാന റൗണ്ടിലേക്കു നീങ്ങുംമുന്നേ കൂടുതൽ ഏലക്ക കരുതൽ ശേഖരത്തിലേക്കു നീക്കാനുള്ള ശ്രമത്തിലാണു മധ്യവർത്തികൾ.
ഫെബ്രുവരിക്കുശേഷം ഉത്പാദനകേന്ദ്രങ്ങളിൽനിന്നുള്ള ചരക്കുവരവ് ചുരുങ്ങുന്നതോടെ നിരക്ക് കൂടുതൽ ഉയരങ്ങളിൽ ഇടംപിടിക്കാൻ സാധ്യതയുണ്ട്. വാരാന്ത്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 1,664 രൂപയിലും മികച്ചയിനങ്ങൾ 2,337 രൂപയിലും കൈമാറി.
മാറ്റമില്ലാതെ നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. പ്രാദേശിക വിപണികളിൽ എണ്ണ വില്പന ചുരുങ്ങിയതിനാൽ നിരക്കുയർത്താനുള്ള വ്യവസായികളുടെ ശ്രമം വിജയിച്ചില്ല. ഇതിനിടയിൽ കൊപ്ര സംഭരണത്തിൽ മില്ലുകാർ പുലർത്തിയ തണുപ്പൻ മനോഭാവവും തിരിച്ചടിയായി.
കൊച്ചിയിൽ എണ്ണ 13,600ലും കൊപ്ര 8800 രൂപയിലും സ്റ്റെഡിയാണ്. കേരളത്തിൽ സ്വർണവില തുടർച്ചയായ ദിവസങ്ങളിൽ കുറഞ്ഞു. പവൻ 46840 രൂപയിൽനിന്ന് 47,000ലേക്കു തുടക്കത്തിൽ ഉയർന്നശേഷം പിന്നീടു തളർന്ന് വാരാവസാനം 46,400 രൂപയായി. ഒരു ഗ്രാം സ്വർണവില 5800 രൂപയിലാണ്.
ADVERTISEMENT
താജ് കൊച്ചിൻ ഇന്റർനാഷണൽ എയർ...
എയർ വർക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കാ...
പഴയ ഫോണുകളിൽ ജനുവരി മുതൽ വാട...
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേ...
സെൻസെക്സ് കുതിച്ചത് 500 പോയിന്...
മൂന്നുകോടിയും കടന്ന് ഉദ്യം രജി...
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം 28ന്
എയർ വർക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കാൻ അദാനി
പഴയ ഫോണുകളിൽ ജനുവരി മുതൽ വാട്സ്ആപ്പ് നിശ്ചലമാകും
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കേക്ക് മേളയ്ക്കു തുടക്കം
സെൻസെക്സ് കുതിച്ചത് 500 പോയിന്റ്
മൂന്നുകോടിയും കടന്ന് ഉദ്യം രജിസ്ട്രേഷൻ
ഖാദി വസ്ത്രങ്ങൾക്ക് റിബേറ്റ്
മാറ്റമില്ലാതെ സ്വര്‍ണവില
ടി. ആന്റോ ജോർജ് സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഒ
ആമസോണിൽ ക്രിസ്മസ് സ്റ്റോർ
കാപ്പിത്തോട്ടങ്ങളിൽ ആനന്ദം
ചുവപ്പു കത്തി ഓഹരിവിപണി
ഇ-സിം അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ
ഇന്ത്യയുടെ യുപിഐ ആറ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു
എഒഐ കോണ്‍ 2025: മൊബൈല്‍ ആപ് സജ്ജം
ആരോഗ്യ ഇൻഷ്വറൻസ് നികുതി; തീരുമാനമെടുക്കാതെ ജിഎസ്ടി കൗൺസിൽ
സ്വര്‍ണവില വര്‍ധിച്ചു
ബിഎല്‍എം അസറ്റ് ഹോംസ് ഭവന പദ്ധതിക്ക് തുടക്കമായി
ഫ്ലൈവേള്‍ഡ് സ്റ്റുഡന്റ് വിസ സക്സസ് മീറ്റ് കൊച്ചിയില്‍
സ്റ്റാന്‍ലി ലൈഫ്സ്റ്റൈല്‍സ് ഷോറൂം തുറന്നു
ഗൂഗിളിൽ ഉന്നതപദവികളിൽ പിരിച്ചുവിടൽ
ഹോണ്ടയും നിസാനും ബന്ധം ദൃഢമാക്കുന്നു
സാങ്കേതിക തകരാർ: ടെസ്ല ഏഴുലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കുന്നു
സ്വർണത്തിന്റെ കരുതൽശേഖരം വർധിച്ചു
ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നു
വരവറിയിച്ച് സിറോസ്
ട്രെൻഡിംഗ് ക്രിസ്മസ് കളക്ഷനുമായി പുളിമൂട്ടിൽ സിൽക്സ്
ആക്സിയ ടെക്നോളജീസിന് സിഐഐ പുരസ്കാരം
സ്വര്‍ണവിലയില്‍ ഇടിവ്
റിവര്‍ സ്റ്റോര്‍ കൊച്ചിയില്‍
ടെക്നോപാർക്ക് തുടർച്ചയായ നാലാം വർഷവും ക്രിസിൽ എ പ്ലസ്/സ്റ്റേബിൾ റേറ്റിംഗിൽ
കാനറ റോബെക്കോ ‘നിവേശ് ബസ് യാത്ര’ നാളെ സമാപിക്കും
രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം ; യൂട്യൂബർക്കെതിരേ നടപടി
യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറച്ചു
പവന് 520 രൂപ കുറഞ്ഞു
കേരളത്തില്‍ 18 ശതമാനം വളര്‍ച്ചയുമായി മെഴ്സിഡസ് ബെന്‍സ്
ഡ്രീംസ് മാളില്‍ ലുലു ഡെയ്ലിയും ലുലു കണക്ടും തുറന്നു
കേരള നിക്ഷേപക സംഗമം ഫെബ്രുവരിയിൽ
സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനം
തൃശൂര്‍ ഹൈലൈറ്റ് മാളില്‍ ലുലു ഡെയ്ലി പ്രവര്‍ത്തനമാരംഭിച്ചു
ഹോണ്ടയും നിസാനും ഒന്നിക്കുന്നു
സ്വര്‍ണവിലയില്‍ ഇടിവ്
കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി രൂപ കൈമാറി
മണി കോണ്‍ക്ലേവിന് തുടക്കമായി
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ വിപുലീകരിച്ച ഷോറൂം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ജിഎസ്ടി: ആംനസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം
കൺസ്യൂമർ ഫെഡ് ക്രിസ്മസ്-പുതുവത്സര വിപണി 23 മുതൽ
സൗജന്യ ആപ്പിൾ ഐ പാഡ് പദ്ധതിയുമായി ടെക്നോവാലി
ക്രിപ്റ്റോകറൻസി മൂലധന ആസ്തി
ആരാധകരെ ഞെട്ടിക്കാൻ സാംസംഗ് ഗാലക്സി എസ്25 സീരീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
വയനാട് പുനരധിവാസം: രണ്ടു ടൗണ്‍ഷിപ്പിൽ 5, 10 സെന്റിലായി വീട്
Kerala
2
പുഷ്പ-2 റിലീസിംഗ് ദിനത്തിലെ അപകടം: അല്ലു അർജുന്റെ വീടിനു നേരേ ആക്രമണം
National
3
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ ഉന്നത ബഹുമതി
International
4
താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം 28ന്
Business
5
ഹാപ്പിയേ... ബ്ലാസ്റ്റേഴ്സിന് ഇടക്കാല പരിശീലകൻ പുരുഷോത്തമനു കീഴിൽ മിന്നും ജയം
Sports
ADVERTISEMENT
LATEST NEWS
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; പ്രതിഷേധവുമായി മാതാപിതാക്കൾ
അല്ലു അർജുൻ ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് നൽകി
നിർത്തിയിട്ട കാരവനിൽ രണ്ടു മൃതദേഹങ്ങൾ; പോലീസ് അന്വേഷണം ആരംഭിച്ചു
സഭാ നേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യം: പ്രധാനമന്ത്രി
ADVERTISEMENT
ADVERTISEMENT