നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ പ്രീ​​​മി​​​യം ഷോ​​​പ്പിം​​​ഗ് കേ​​​ന്ദ്ര​​​മാ​​​യ ഡ്യൂ​​​ട്ടി ഫ്രീ ​​​ഷോ​​​പ്പി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ഓ​​​ണം സീ​​​സ​​​ണി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ഉ​​​ത്സ​​​വ മെ​​​ഗാ ഷോ​​​പ്പിം​​​ഗ് ബം​​​പ​​​ർ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു.

20 ല​​​ക്ഷം രൂ​​​പ വി​​​ല​​​യു​​​ള്ള ര​​​ണ്ട് മ​​​ഹീ​​​ന്ദ്ര എ​​​ക്സ്‌‌‌​​​യു​​​വി കാ​​​റു​​​ക​​​ളാ​​​ണ് സ​​​മ്മാ​​​നി​​​ച്ച​​​ത്. സി​​​യാ​​​ൽ എം​​​ഡി എ​​​സ്. സു​​​ഹാ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്തു. നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി മ​​​ഞ്ജു ഡേ​​​വി​​​സ്, വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി ര​​​ഞ്ജീ​​​ഷ് ര​​​യ​​​രോ​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മ്മാ​​​നാ​​​ർ​​​ഹ​​​രാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ഒ​​​ക്‌ടോ​​​ബ​​​ർ വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ ഡ്യൂ​​​ട്ടി​​​ഫ്രീ ഷോ​​​പ്പി​​​ൽ​​നി​​​ന്നു 5,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​വ​​​രെ​​​യാ​​​ണ് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.


സ​​​മ്മാ​​​ന വി​​​ത​​​ര​​​ണ ച​​​ട​​​ങ്ങി​​​ൽ കൊ​​​ച്ചി​​​ൻ ഡ്യൂ​​​ട്ടി ഫ്രീ ​​​എം​​​ഡി സ​​​ജി കെ. ​​​ജോ​​​ർ​​​ജ്, സി‌​​​ഐ‌​​​എ​​​സ്‌​​​എ​​​ഫ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സു​​​നി​​​ത് ശ​​​ർ​​​മ, ക​​​സ്റ്റം​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഉ​​​മ്മ​​​ൻ ജോ​​​സ​​​ഫ്, കൊ​​​ച്ചി​​​ൻ ഡ്യൂ​​​ട്ടി ഫ്രീ ​​​സി​​​എ​​​ഫ്ഒ ലെ​​​ന്നി സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​യാ​​​ൽ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും എ​​​ച്ച്ആ​​​ർ മേ​​​ധാ​​​വി​​​യു​​​മാ​​​യ വി. ​​​ജ​​​യ​​​രാ​​​ജ​​​ൻ, മ​​​ഹീ​​​ന്ദ്ര ബ്രാ​​​ൻ​​​ഡ് മാ​​​നേ​​​ജ​​​ർ അ​​​ങ്കു​​​ർ ചാ​​​ച്റ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.