ധനലക്ഷ്മി ഗ്രൂപ്പ് 200 ആദിവാസി യുവതീ-യുവാക്കളുടെ സമൂഹവിവാഹം നടത്തും
Saturday, January 6, 2024 1:07 AM IST
തൃശൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസ് 100 ബ്രാഞ്ചുകൾ പൂർത്തിയാക്കുന്ന ദിവസം, ആദിവാസി ഗോത്രസമുദായത്തിൽപ്പെട്ട 200 യുവതീ-യുവാക്കളുടെ വിവാഹം നടത്തിക്കൊടുക്കും.
ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കന്പനീസിന്റെയും പൗർണമിക്കാവ് ക്ഷേത്രത്തിന്റെയും സംയുക്തനേതൃത്വത്തിലാണു ചടങ്ങുകള്‍.
തിരുവനന്തപുരം കോവളത്തുള്ള വെങ്ങാന്നൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുരസുന്ദരി ക്ഷേത്രമാണ് മാർച്ച് 25 നു നടക്കുന്ന സമൂഹവിവാഹത്തിനു വേദി. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്ന ആദിവാസി ഗോത്രവിഭാഗത്തിൽപെട്ട യുവതീ-യുവാക്കൾ 98955 95795, 91889 24428 എന്ന നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.