പിജെ മാക്സിന്റെ എക്സ്പ്രസ് പ്ലാസ്റ്റ് വിപണിയില്‍
Friday, January 5, 2024 1:42 AM IST
കൊച്ചി: പിജെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സംരംഭമായ പിജെ മാക്സിന്റെ ആദ്യ ഉത്പന്നം ‘എക്സ്പ്രസ് പ്ലാസ്റ്റ്’വിപണിയിലിറക്കി. നിര്‍മാണമേഖലയിലെ പ്ലാസ്റ്ററിംഗിനായി റെഡി ടു യൂസ് രീതിയിലുള്ളതാണ് ഉത്പന്നം.
ഗുണമേന്മയും ദൃഢതയും വിള്ളലുകള്‍ ഒഴിവാക്കിയുമുള്ള പ്ലാസ്റ്ററിംഗ് ഉറപ്പാക്കുന്നതാണ് എക്സ്പ്രസ് പ്ലാസ്റ്റെന്നു പിജെ മാക്സ് ബിസിനസ് മേധാവി പ്രമോദ് കുമാര്‍ പറഞ്ഞു.
ഗ്രേഡഡ് മണലും മറ്റു ഹൈഗ്രേഡ് ചേരുവകളും ചേര്‍ത്ത്, പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഓട്ടോമേറ്റഡ് പിഎല്‍സി കൺട്രോള്ഡ് ജര്‍മന്‍ ടെക്നോളജിയുള്ള ഡിഎംഎം പ്ലാന്റിലാണ് എക്സ്പ്രസ് പ്ലാസ്റ്റ് നിര്‍മിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ഉത്പന്നം അവതരിപ്പിച്ചിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജെഫ്രിന്‍ പോളി പറഞ്ഞു.