പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ‘ഗൃഹോപകരണ ലോണ്‍മേള 24’
Sunday, December 31, 2023 12:30 AM IST
കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ പുതുവത്സരത്തോടനുബന്ധിച്ച് ‘ഗൃഹോപകരണ ലോണ്‍ മേള 2024’ ആരംഭിച്ചു.
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഇപ്പോള്‍ പിട്ടാപ്പിള്ളില്‍ ഉപഭോക്താക്കള്‍ക്ക് വൗ സെയില്‍ ഓഫറിലൂടെ അത്യാകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍ ലളിതമായ തവണ വ്യവസ്ഥയിലൂടെ നേടാം.
ഉത്പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോംബോ ഓഫറുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പര്‍ച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് പ്രത്യേക ഇഎംഐ സൗകര്യങ്ങളും ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാണ്.
മുന്‍നിര ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും വമ്പിച്ച വിലക്കുറവില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ എസികള്‍ക്ക് എക്സ്ചേഞ്ച് ആനുകൂല്യവും ലഭിക്കും.
ടിവി, വാഷിംഗ് മെഷീന്, ഫ്രിഡ്ജ് എന്നിവയ്ക്ക് വിവിധ ഓഫറുകളും വിവിധ ശ്രേണിയില്‍പ്പെട്ട ചിമ്മിനി, കുക്ക്ടോപ്പ്, മൈക്രോ ഓവന് എന്നിവയുടെ വിപുലമായ ശേഖരവും ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്.
ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് സ്പെഷല്‍ ഡിസ്കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്സിന് ആകര്‍ഷകമായ സ്കീമുകള്‍ എന്നിവയ്ക്കു പുറമേ അഡീഷണല്‍ ഡിസ്കൗണ്ടും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.