ശോഭിത ധൂലിപാല ഭീമ ജുവല്‍സ് ബ്രാന്‍ഡ് അംബാസഡര്‍
Saturday, December 30, 2023 12:22 AM IST
കൊച്ചി: അഭിനേത്രി ശോഭിത ധൂലിപാലയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഭീമ ജുവല്‍സ് അവതരിപ്പിച്ചു.
സിനിമ, ഫാഷന്‍ എന്നീ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിയായ ശോഭിത ധൂലിപാലയെ ബ്രാന്‍ഡ് അംബാസഡറാക്കിയത് തങ്ങളുടെ വികസനത്തിന്റെ ഒരു നാഴികക്കല്ലായാണു കാണുന്നതെന്ന് ഭീമ ജുവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഡിസംബറില്‍ ലൈഫ് സ്റ്റൈല്‍ ആന്‍ഡ് ലൈറ്റ് വെയ്റ്റ് ഡയമണ്ട് ജ്വല്ലറി വിഭാഗത്തില്‍ ഭീമ ജുവല്‍സ് ആകര്‍ഷകമായ കളക്ഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കളക്ഷനുകള്‍ക്കു പുറമെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് എക്സ്ക്ലൂസീവ് ഇന്‍ സ്റ്റോര്‍ പ്രമോഷനും ആകര്‍ഷകമായ ഓഫറുകളും ഭീമ അവതരിപ്പിച്ചിട്ടുണ്ട്.