അൽമുക്താദിർ ഇരട്ടി സ്വർണ്ണ സമ്മാന പദ്ധതി; പ്രസന്നൻ, ജിസ്തി, ഷാജഹാൻ വിജയികൾ
Friday, December 29, 2023 12:30 AM IST
തിരുവനന്തപുരം: പണിക്കൂലി ഇല്ലാതെ കേരളത്തിലെ സ്വർണ വിപണിയിൽ സ്ഥാനം നേടിയ അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഇടപ്പള്ളി ഷോ റൂമിൽ നടന്ന ഇരട്ടി സ്വർണ്ണ സമ്മാന പദ്ധതി നറുക്കെടുപ്പിൽ തലച്ചിറ സ്വദേശി സി. ആർ. പ്രസന്നൻ, പൂവാർ സ്വദേശി ജിസ്തിക്ക് ,നെടുമങ്ങാട് സ്വദേശി ഷാജഹാൻ എന്നിവർ വിജയികളായി.
ഒന്നാം സമ്മാനമായി വാങ്ങിയ സ്വർണത്തിന്റെ അതേ തൂക്കത്തിൽ സ്വർണാഭരണം (22 പവൻ) ലഭിക്കും. രണ്ടാം സമ്മാനം വാങ്ങിയ സ്വർണാഭരണത്തിന്റെ പകുതി സ്വർണാഭരണങ്ങളും മൂന്നാം സമ്മാനം വാങ്ങിയതിന്റെ കാൽ ഭാഗവും സമ്മാനമായി ലഭിക്കും.
നറുക്കെടുപ്പിന് എ.എം. ആരിഫ് എംപി നേതൃത്വം നൽകി. അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം, സിഇഒ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8111955916, 9072222112, 9539999697, 9745663111.