മണിപാല്‍ സിഗ്ന ആക്സിഡന്റ് ഷീല്‍ഡ് അവതരിപ്പിച്ചു
Sunday, December 24, 2023 12:58 AM IST
കൊച്ചി: അപകടങ്ങളിൽ സമഗ്ര പരിരക്ഷയുമായി മണിപാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ആക്സിഡന്റ് ഷീല്‍ഡ് പദ്ധതി അവതരിപ്പിച്ചു.
ഈ പേഴ്സണല്‍ ആക്സിഡന്റ് പദ്ധതി പോളിസി ഉടമകള്‍ക്ക് അപകട മരണം, സ്ഥിരവൈകല്യം, ഭാഗിക വൈകല്യം തുടങ്ങിയവയില്‍ സമഗ്ര പരിരക്ഷ ലഭ്യമാക്കും. മൗണ്ടന്‍ ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയവയ്ക്കും സമഗ്ര പരിരക്ഷ നല്‍കും.