‘സലാര്‍’ നാളെ മുതല്‍ തിയേറ്ററുകളില്‍
Wednesday, December 20, 2023 11:39 PM IST
കൊച്ചി: പ്രഭാസ് നായകനായി പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ എത്തുന്ന ഹോംബാലെ ഫിലിംസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സലാര്‍’ നാളെ തിയേറ്ററുകളിലെത്തും.
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘സലാര്‍’ അഞ്ചു ഭാഷകളിലായാണ് (തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ) റിലീസ് ചെയ്യുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നത്. വന്‍ താരനിര തന്നെയാണു ചിത്രത്തിലുള്ളത്. ശ്രുതി ഹാസന്, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.