റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍ പുറത്തിറക്കി
Wednesday, December 20, 2023 11:39 PM IST
കൊച്ചി: ഇന്ത്യക്കാര്‍ക്ക് ആഗോളതലത്തില്‍ ആരോഗ്യ ഇന്‍ഷ്വറൻസ് ലഭ്യമാക്കുന്ന വിധത്തില്‍ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി റിലയന്‍സ് ഹെല്‍ത്ത് ഗ്ലോബല്‍ പുറത്തിറക്കി. രാജ്യത്തിനകത്തും വിദേശത്തും ലോകോത്തര ആരോഗ്യ സേവന സൗകര്യങ്ങളും സമഗ്ര കവറേജ്, ഉയര്‍ന്ന പരിരക്ഷാ തുക എന്നിവയും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.