ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

തൊ​​ടു​​പു​​ഴ: കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം പൈ​​നാ​​പ്പി​​ൾ ക​​ർ​​ഷ​​ക​​രു​​ടെ മോ​​ഹം ത​​ല്ലി​​ത്ത​​ക​​ർ​​ത്തു. വി​​ല​​കു​​ത്ത​​നെ ഇ​​ടി​​ഞ്ഞ​​തോ​​ടെ ക​​ർ​​ഷ​​ക​​ർ ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യി. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ൽ കി​​ലോ​​യ്ക്ക് 30-35 രൂ​​പ​​വ​​രെ വി​​ല ല​​ഭി​​ച്ചി​​രു​​ന്ന പൈ​​നാ​​പ്പി​​ളി​​ന് നി​​ല​​വി​​ൽ പ​​ച്ച​​യ്ക്കും പ​​ഴ​​ത്തി​​നും 15-17 രൂപ എ​​ന്ന​​ നി​​ര​​ക്കി​​ലേ​​ക്കാ​​ണ് വി​​ല​​താ​​ഴ്ന്ന​​ത്. മി​​ക​​ച്ച​​വ​​രു​​മാ​​നം പ്ര​​തീ​​ക്ഷി​​ച്ച് കൃ​​ഷി​​യി​​റ​​ക്കി​​യ ക​​ർ​​ഷ​​ക​​ർ ഇ​​തോ​​ടെ വെ​​ട്ടി​​ലാ​​യി.

ബാ​​ങ്ക് വാ​​യ്പ​​യെ​​ടു​​ത്താ​​ണ് ഭൂ​​രി​​പ​​ക്ഷം ക​​ർ​​ഷ​​ക​​രും കൃ​​ഷി​​യി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കാ​​ൻ ര​​ണ്ട ുമാ​​സം മാ​​ത്രം അ​​വ​​ശേ​​ഷി​​ക്കേ വാ​​യ്പ തി​​രി​​ച്ച​​ട​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബാ​​ങ്കു​​ക​​ൾ സ​​മ​​ർ​​ദം ചെ​​ലു​​ത്തു​​ന്ന​​തി​​നി​​ടെ വി​​ല​​യി​​ടി​​വ് ക​​ർ​​ഷ​​ക​​ർ​​ക്ക് കൂ​​നി​​ൻ​​മേ​​ൽ കു​​രു​​വാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. സം​​സ്ഥാ​​ന​​ത്ത് 50, 000 ഏ​​ക്ക​​ർ സ്ഥ​​ല​​ത്താ​​ണ് ഇ​​പ്പോ​​ൾ കൃ​​ഷി ചെ​​യ്തു​​വ​​രു​​ന്ന​​ത്. നി​​ല​​വി​​ൽ ശ​​രാ​​ശ​​രി 1500 ട​​ണ്ണാ​​ണ് പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​നം. സീ​​സ​​ണി​​ൽ ഉ​​ത്പാ​​ദ​​നം ഇ​​തി​​ലും കൂ​​ടു​​ത​​ലാ​​ണ്. പ്ര​​ത്യ​​ക്ഷ​​മാ​​യും പ​​രോ​​ക്ഷ​​മാ​​യും അ​​ര​​ല​​ക്ഷ​​ത്തോ​​ളം പേ​​രാ​​ണ് ഇ​​തി​​ലൂ​​ടെ ഉ​​പ​​ജീ​​വ​​നം ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കും പൈ​​നാ​​പ്പി​​ൾ ക​​യ​​റ്റി അ​​യ​​യ്ക്കു​​ന്നു​​ണ്ട ്. പ്ര​​തി​​വ​​ർ​​ഷം കു​​റ​​ഞ്ഞ​​ത് 5,000 കോ​​ടി​​യു​​ടെ വ​​രു​​മാ​​ന​​മാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ നി​​ന്നും ല​​ഭി​​ക്കു​​ന്ന​​ത്.

ഉ​​ത്പാ​​ദ​​ന വ​​ർ​​ധ​​ന​​വും തി​​രി​​ച്ച​​ടി

അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പെ​​യ്യു​​ന്ന മ​​ഴ​​യും ഉ​​ത്പാ​​ദ​​ന​​ത്തി​​ലെ വ​​ർ​​ധ​​ന​​വു​​മാ​​ണ് വി​​ല​​യി​​ടി​​യാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് വാ​​ഴ​​ക്കു​​ള​​ത്തെ വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. പൈ​​നാ​​പ്പി​​ൾ കൂ​​ടു​​ത​​ലാ​​യി ക​​യ​​റി​​പ്പോ​​കു​​ന്ന ത​​മി​​ഴ്നാ​​ട്, ബം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ​​ല്ലാം സ​​മീ​​പ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ന​​ത്ത​​മ​​ഴ​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​നു പു​​റ​​മെേപ​​തി​​വി​​നു വി​​രു​​ദ്ധ​​മാ​​യി വ​​ട​​ക്കേ ഇ​​ന്ത്യ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഭേ​​ദ​​പ്പെ​​ട്ട മ​​ഴ​​ല​​ഭി​​ച്ചു. ഡ​​ൽ​​ഹി​​യ​​ട​​ക്ക​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ ത​​ണു​​പ്പ് ആ​​രം​​ഭി​​ച്ച​​തും വി​​പ​​ണി​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ വേ​​ന​​ലി​​ൽ ഇ​​ട​​വി​​ട്ട് മ​​ഴ ല​​ഭി​​ച്ച​​ത് കൃ​​ഷി​​ക്ക് ഗു​​ണ​​ക​​ര​​മാ​​യി​​രു​​ന്നു. ഇ​​തു ഉ​​ത്പാ​​ദ​​നം 30 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി.

ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഭേ​​ദ​​പ്പെ​​ട്ട വി​​ല ല​​ഭി​​ച്ച​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ കൃ​​ഷി വ്യാ​​പി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. വേ​​ന​​ലി​​ൽ ജ​​ല​​സേ​​ച​​ന സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വ​​ര​​ൾ​​ച്ച ബാ​​ധി​​ക്കാ​​തി​​രി​​ക്കാ​​ൻ ജ​​നു​​വ​​രി​​ക്കു​​മു​​ന്പ് വി​​ള​​വെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ മ​​രു​​ന്ന് ഒ​​ഴി​​ച്ച് ഉ​​ത്പാ​​ദ​​നം ന​​ട​​ത്തി​​യ​​തു​​മൂ​​ലം വി​​പ​​ണി​​യി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ഉ​​ത്പന്നം എ​​ത്തി​​യ​​തും വി​​ല​​യി​​ടി​​വി​​ന് ആ​​ക്കം​​കൂ​​ട്ടി.

ന​​ഷ്ട​​മാ​​കു​​ന്ന​​ത് ല​​ക്ഷ​​ങ്ങ​​ൾ


ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ പാ​​ട്ടം ന​​ൽ​​കി​​യാ​​ണ് ഭൂ​​രി​​ഭാ​​ഗം പേ​​രും കൃ​​ഷി​​ക്കാ​​യി സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഭൂ​​മി​​യു​​ടെ പ്ര​​ത്യേ​​ക​​ത​​യ​​നു​​സ​​രി​​ച്ച് ഏ​​ക്ക​​റി​​ന് 50,000 മു​​ത​​ൽ 1.25 ല​​ക്ഷം വ​​രെ​​യാ​​ണ് പാ​​ട്ടം. ഇ​​തോ​​ടൊ​​പ്പം മൂ​​ന്നു​​വ​​ർ​​ഷ​​ത്തേ​​ക്ക് റ​​ബ​​ർ, റം​​ബു​​ട്ടാ​​ൻ തു​​ട​​ങ്ങി​​യ​​വ ന​​ട്ടു​​പ​​രി​​പാ​​ലി​​ച്ച് ന​​ൽ​​കു​​ക​​യും വേ​​ണം.

ഒ​​രു കി​​ലോ പൈ​​നാ​​പ്പി​​ൾ ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​ൻ 20 രൂ​​പ​​യോ​​ളം ചെ​​ല​​വ് വ​​രു​​മെ​​ന്നാ​​ണ് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. ഇ​​തി​​ൽ​​കൂ​​ടു​​ത​​ൽ വി​​ല ല​​ഭി​​ച്ചെ​​ങ്കി​​ൽ മാ​​ത്ര​​മേ ന​​ഷ്ടം കൂ​​ടാ​​തെ കൃ​​ഷി​​മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​പോ​​കാ​​നാ​​കൂ. വി​​ല​​യി​​ൽ നേ​​രി​​യ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ഉ​​ണ്ടാ​യാ​​ലും അ​​ടു​​ത്ത വി​​ള​​വെ​​ടു​​പ്പി​​ലെ​​ങ്കി​​ലും ഈ ​​ന​​ഷ്ടം നി​​ക​​ത്താ​​നാ​​കും. അ​​തേ സ​​മ​​യം മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ത്ത​​വ​​ണ വി​​ല നേ​​ർ​​പ​​കു​​തി​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി​​യ​​തോ​​ടെ പ​​ല​​രും വ​​ലി​​യ​​സാ​​ന്പ​​ത്തി​​ക ബാ​​ധ്യ​​ത​​യി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

കോ​​വി​​ഡി​​നെ തു​​ട​​ർ​​ന്നും ഈ ​​പ്ര​​തി​​സ​​ന്ധി ഉ​​ട​​ലെ​​ടു​​ത്തി​​രു​​ന്നു. നി​​ര​​വ​​ധി​​ക​​ർ​​ഷ​​ക​​ർ കൃ​​ഷി ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു. ക​​ട​​ക്കെ​​ണി​​യി​​ലാ​​യ ക​​ർ​​ഷ​​ക​​ൻ ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്ത സം​​ഭ​​വം വ​​രെ​​യു​​ണ്ടാ​യി. ​ജ​​നു​​വ​​രി അ​​വ​​സാ​​ന​​ത്തോ​​ടെ വി​​ല ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ൾ ന​​ൽ​​കു​​ന്ന സൂ​​ച​​ന. വി​​ല ഉ​​യ​​ർ​​ന്നി​​ല്ലെ​​ങ്കി​​ൽ വ​​ലി​​യ പ്ര​​ത്യാ​​ഘാ​​ത​​മാ​​കും ക​​ർ​​ഷ​​ക​​ന് ഉ​​ണ്ടാ​കു​​ന്ന​​ത്.

പ​​ൾ​​പ്പ് ഉ​​ത്പാ​​ദ​​ന ക​​ന്പ​​നി​​ക​​ളും പി​​ൻ​​വ​​ലി​​ഞ്ഞു

മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ പ​​ൾ​​പ്പ് നി​​ർ​​മാ​​ണ ക​​ന്പ​​നി​​ക​​ൾ കൂ​​ടു​​ത​​ലാ​​യി പൈ​​നാ​​പ്പി​​ൾ സം​​ഭ​​രി​​ച്ച​​ത് വി​​പ​​ണി​​യി​​ൽ വ​​ലി​​യ ച​​ല​​നം സൃ​​ഷ്ടി​​ച്ചി​​രു​​ന്നു. പ​​ൾ​​പ്പ് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​തി​​നു ഏ​​തു​​ഗ്രേ​​ഡി​​ലു​​ള്ള​​തും ക​​ന്പ​​നി​​ക​​ൾ സം​​ഭ​​രി​​ച്ചി​​രു​​ന്ന​​തു ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി​​രു​​ന്നു.​​പ്ര​​തി​​ദി​​നം 200 ട​​ണ്‍​വ​​രെ​​യാ​​യി​​രു​​ന്നു സം​​ഭ​​ര​​ണം.

പോ​​ണ്ടി​ച്ചേ​​രി, കൃ​​ഷ്ണ​​ഗി​​രി, നാ​​മ​​ക്ക​​ൽ, പൂ​​ന തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള ക​​ന്പ​​നി​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും സം​​ഭ​​ര​​ണം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. വി​​ദേ​​ശ​​ത്ത് നി​​ന്നും ല​​ഭി​​ക്കു​​ന്ന ഓ​​ർ​​ഡ​​ർ അ​​നു​​സ​​രി​​ച്ചാ​​ണ് ക​​ന്പ​​നി​​ക​​ൾ പ​​ൾ​​പ്പ് ഉ​​ത്പാ​​ദി​​പ്പി​​ച്ചു​​വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​ത്ത​​വ​​ണ വി​​ദേ​​ശ ഓ​​ർ​​ഡ​​റു​​ക​​ൾ കു​​റ​​ഞ്ഞ​​താ​​ണ് ക​​ന്പ​​നി​​ക​​ൾ വി​​പ​​ണി​​യി​​ൽ നി​​ന്നു വി​​ട്ടു​​നി​​ൽ​​ക്കാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണം.

വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ക​​ന്പ​​നി​​ക​​ൾ സം​​ഭ​​ര​​ണം ആ​​രം​​ഭി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​രും വ്യാ​​പാ​​രി​​ക​​ളും. അ​​തേ സ​​മ​​യം ഓ​​റ​​ഞ്ച്, ആ​​പ്പി​​ൾ, മു​​ന്തി​​രി തു​​ട​​ങ്ങി​​യ പ​​ഴ​​വ​​ർ​​ഗ​​ങ്ങ​​ൾ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല​​ട​​ക്കം വി​​പ​​ണി​​യി​​ൽ കൂ​​ടു​​ത​​ലാ​​യി എ​​ത്തി​​ത്തുട​​ങ്ങി​​യ​​തും പൈ​​നാ​​പ്പി​​ൾ വി​​പ​​ണി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ പൈ​​നാ​​പ്പി​​ൾ മ​​ധു​​രം ഉ​​പ​​ഭോ​​ക്താ​​ക്ക​​ളു​​ടെ നാ​​വി​​ൽ വീ​​ണ്ടും തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യാ​​ണു​​ള്ള​​ത്.