ജോളി സില്‍ക്സില്‍ ക്രിസ്മസ് -ന്യൂ ഇയര്‍ ‘കാര്‍ണിവല്‍’
Tuesday, December 19, 2023 12:00 AM IST
തൃശൂര്‍: രണ്ടു കിയ സോണറ്റ് കാറുകള്‍ ബംബര്‍ സമ്മാനം നേടാനുള്ള അവസരവുമായി ജോളി സില്‍ക്സില്‍ ക്രിസ്മസ്- ന്യൂ ഇയര്‍ കാര്‍ണിവലിനു തുടക്കം.
ജനുവരി 28 വരെ തുടരുന്ന ‘കാര്‍ണിവലി’ല്‍ 2000 രൂപയ്ക്കോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാണ് കാറുകള്‍ നേടാന്‍ അവസരം. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ കാഷ് വൗച്ചറുകളും നല്‍കും.
കൊല്ലം, തിരുവല്ല, കോട്ടയം, അങ്കമാലി എന്നിവിടങ്ങളിലാണ് ജോളി സില്‍ക്സിനു ഷോറൂമുകളുള്ളത്. jollysilks. com എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.