ഇടപാടുകാരുടെ സംഗമം നടത്തി
Monday, December 18, 2023 12:33 AM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ തൃശൂര്‍ റീജണല്‍ ഓഫീസിനു കീഴിലുള്ള എല്ലാ ശാഖകളിലും കസ്റ്റമര്‍ മീറ്റ് നടത്തി. തിരൂര്‍ ശാഖയില്‍ നടന്ന കസ്റ്റമര്‍ മീറ്റില്‍ റീജണല്‍ ഹെഡ് ശ്യാംസുന്ദര്‍ അധ്യക്ഷത വഹിച്ചു. സേവിംഗ്സ് ബാങ്ക് കറന്റ് അക്കൗണ്ട്, വിവിധ വായ്പകള്‍ എന്നീ വിഭാഗങ്ങളിലെ മികച്ച അഞ്ച് ഉപഭോക്താക്കളെ ആദരിച്ചു.