സിട്രോണ്‍ കാറുകളുടെ വിലവര്‍ധന പ്രഖ്യാപിച്ചു
Sunday, December 17, 2023 12:49 AM IST
കൊച്ചി: സിട്രോണ്‍ കാറുകളുടെ വിലവര്‍ധന പ്രഖ്യാപിച്ചു. 2-3 ശതമാനം വർധനയാണ് ഉണ്ടാകുക. സിട്രോണിന്റെ ജനപ്രിയ മോഡലുകളായ സിട്രോണ്‍ സി 3, സി3 എയര്‍ക്രോസ് എന്നീ മോഡലുകള്‍ക്ക് വിലവര്‍ധന ബാധകമാകും.
എന്നാല്‍ ഇയര്‍ എന്‍ഡ് ഓഫറുകളുടെ ഭാഗമായി തങ്ങളുടെ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സിട്രോണ്‍ സിഒ എയര്‍ക്രോസിന് 1.5 ലക്ഷം രൂപവരെയുള്ള ആനുകൂല്യങ്ങളും സിട്രോണ്‍ സി 3 ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ഇപ്പോള്‍ ലഭ്യമാണ്.