ആഗോള ഗോൾഡ് കൺവൻഷൻ ദുബായില്‍ സമാപിച്ചു
Saturday, December 16, 2023 10:52 PM IST
കൊച്ചി: അഞ്ചാമത് ആഗോള ഗോൾഡ് കൺവൻഷൻ ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ നടന്നു.ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങളിലെ പ്രതിനിധികൾ, മന്ത്രിമാർ, നയതന്ത്രജ്ഞർ, റെഗുലേറ്റർമാർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.
ആഗോള സ്വർണവ്യാപാര മേഖലയെ ഒന്നടങ്കം പങ്കെടുപ്പിക്കാൻ കഴിഞ്ഞതോടെ സുസ്ഥിര സ്വർണവിപണിയുടെ ആഗോളകേന്ദ്രമായി യുഎഇ മാറിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ദുബായ് ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാനും യുഎഇ ചേംബേഴ്സ് സെക്രട്ടറി ജനറലുമായ ഹുമൈദ് ബെൻ സേലം പറഞ്ഞു.
യുഎഇ ആസ്ഥാനമായുള്ള ഐബിഎംസി ഇന്റർനാഷണലാണ് ഗ്ലോബൽ ഗോൾഡ് കൺവൻഷൻ സംഘടിപ്പിച്ചത്. ഇന്ററാക്ടീവ് സെഷനുകൾ, വ്യവസായ കേന്ദ്രീകൃത പാനൽ ചർച്ചകൾ എന്നിവയുണ്ടായിരുന്നു.