മാക്സ് ഫാഷൻ അങ്കമാലിയിൽ
Friday, December 15, 2023 12:08 AM IST
കൊച്ചി: ഫാഷൻ ബ്രാൻഡായ മാക്സ് ഫാഷന്റെ കേരളത്തിലെ 57-ാമത് ഷോറൂം അങ്കമാലി സണ്ണി സൈഡില്‍ തുറന്നു. സണ്ണി ഡയമണ്ട്സ് സിഎംഡി പി.പി. സണ്ണി ഉദ്ഘാടനം ചെയ്തു.
മാക്സ് റീജണൽ ബിസിനസ് ഹെഡ് അനീഷ് കുമാർ, റീജണൽ മാർക്കറ്റിംഗ് മാനേജർ ടി.എസ്. ജിത്തു, റീജണൽ കൊമേഴ്സ്യൽ മാനേജർ പ്രവീൺ കൃഷ്ണ, ഏരിയ മാർക്കറ്റിംഗ് മാനേജർ രഞ്ജിത്ത് കൃഷ്ണൻ, ടെറിട്ടറി ഓപറേഷൻ മാനേജർ ജോസ്, ഏരിയ മാനേജർ ലൈജു ദേവസി, റീജണൽ എച്ച്ആർ മാനേജർ ആലീസ്, റീജണൽ വിഎം ഹെഡ് വിമൽ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.