എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോൺ
Wednesday, December 13, 2023 1:34 AM IST
കൊച്ചി: കോളജ് വിദ്യാര്‍ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക്, ‘എസ്ഐബി ഇഗ്നൈറ്റ് ക്വിസത്തോണ്‍’ എന്നപേരില്‍ ദേശീയ ക്വിസ് മത്സരം സംഘടിപ്പിക്കും.
ഓരോ മേഖലയില്‍നിന്നും മുന്നിലെത്തുന്ന എട്ടു ടീമുകളെ പങ്കെടുപ്പിച്ച് സോണല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. സോണല്‍ മത്സരങ്ങളില്‍ മുന്നിലെത്തുന്ന എട്ടു ടീമുകളാണ് ദേശീയതലത്തില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക.
ദേശീയതലത്തിൽ ഒന്നാംസ്ഥാനത്തെത്തുന്ന ടീമിന് ഒന്നര ലക്ഷം രൂപയും റണ്ണര്‍ അപ്പ് ടീമിന് ഒരു ലക്ഷം രൂപയും കാഷ് അവാർഡ് ലഭിക്കും. താത്പര്യമുള്ളവർക്ക് ഈ മാസം 22 വരെ അപേക്ഷിക്കാമെന്ന് എസ്ഐബി അധികൃതർ അറിയിച്ചു.