ടാറ്റ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിക്കും
Monday, December 11, 2023 5:39 AM IST
മുംബൈ: അടുത്ത വർഷം ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വീണ്ടും വർധിക്കും. ജനുവരി ഒന്നുമുതൽ വാണിജ്യ വാഹനങ്ങൾക്കു മൂന്നു ശതമാനം വരെയാണു വില വര്‍ധിക്കുക. നിർമാണച്ചെലവ് വർധിച്ച സാഹചര്യത്തിലാണ് വിലവർധന. യാത്രാ വാഹനങ്ങളുടെ വില അടുത്ത വർഷം വീണ്ടുമുയരുമെന്ന് ടാറ്റ നേരത്തേ അറിയിച്ചതാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, ഒൗഡി തുടങ്ങിയ നിർമാതാക്കളും വില വർധന പ്രഖ്യാപിച്ചിട്ടുണ്ട്.