കേരളത്തിലെ ചെമ്മീൻ കർഷകർ വനാമി ചെമ്മീൻ കൃഷിയിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ ഗുണനിലവാരമുള്ള വനാമി ചെമ്മീൻ വിത്തുകൾ കർഷകർക്ക് മിതമായ നിരക്കിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് മാപ്പിളബേയിൽ വനാമി ചെമ്മീൻ വിത്തുത്പാദന കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.
പിസിആർ ടെസ്റ്റുകൾ കഴിഞ്ഞതും രോഗാണു വിമുക്തമായതും ഗുണനിലവാരമുള്ളതുമായ ചെമ്മീൻ വിത്തുകൾ ഡിസംബർ ഏഴോടെ വിൽപ്പനയ്ക്ക് തയാറാകും. കൂടുതൽ വിവരങ്ങൾക്ക്: മാനേജർ, മത്സ്യഫെഡ് വനാമി ചെമ്മീൻ വിത്തുത്പാദന കേന്ദ്രം, ഫിഷറീസ് കോപ്ലക്സ്, മാപ്പിള ബേ, കണ്ണൂർ, ഫോൺ: 9526041127.