സുസ്ഥിരവികസന പ്രവർത്തനങ്ങളിൽ സാമൂഹ്യ പ്രവർത്തക വിദ്യാർഥികളുടെ പങ്ക് വലുത്: എം.വി. ഗണേഷ്
Saturday, November 25, 2023 12:52 AM IST
കുട്ടിക്കാനം: ഐക്യരാഷ്ട്ര സഭ മുന്നോട്ടുവയ്ക്കുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങൾക്ക് വേഗത കൈവരിക്കാൻ സാമൂഹ്യപ്രവർത്തക വിദ്യാർഥികളെ പ്രയോജനപ്പെടുത്തണമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഏഷ്യാ-പസഫിക് റീജൻ വൈസ് പ്രസിഡന്റ് എം.വി. ഗണേഷ്.
കേരളാ അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (കാന്പസ്) സ്റ്റുഡന്റ്സ് ഫോറം സംഘടിപ്പിച്ച എട്ടാമത് കേരളാ സോഷ്യൽ വർക്ക് സ്റ്റുഡൻസ് കോൺഗ്രസ് കുട്ടിക്കാനം മരിയൻ കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്.
കാന്പസ് സ്റ്റുഡന്റ്സ് ഫോറം പ്രസിഡന്റ് വർഷ രഘുനാഥ് അധ്യക്ഷത വഹിച്ചു. മരിയൻ കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. അജിമോൻ ജോർജ് മുഖ്യ സന്ദേശം നൽകി. കാന്പസ് സംസ്ഥാന പ്രസിഡന്റ് ഡോ.എം.പി. ആന്റണി, ഇന്ത്യ നെറ്റ്വർക്ക് ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ്, മരിയൻ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം, കാന്പസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി. ദിലീപ് കുമാർ, കാന്പസ് ഇടുക്കി ചാപ്റ്റർ പ്രസിഡന്റ് ഡോ. സിബി ജോസഫ്, മരിയൻ കോളജ് സ്റ്റുഡന്റ്സ് ഫോറം വൈസ് പ്രസിഡന്റ് ബിനിത അന്ന ബേബി എന്നിവർ പ്രസംഗിച്ചു.