വേൾഡ് ഇംപ്ലാന്റ് എക്സ്പോ 26 മുതൽ കൊച്ചിയിൽ
Friday, November 24, 2023 1:37 AM IST
കൊച്ചി: വേൾഡ് ഇംപ്ലാന്റ് എക്സ്പോ 26, 27, 28 തീയതികളിൽ കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. ദന്തൽ ചികിത്സാരംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമാണിത്.
ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിനുവേണ്ടിയുള്ള വഴികളും എന്ന വിഷയം കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ ത്രിദിന എക്സ്പോയിൽ പങ്കെടുക്കും.
കേരളത്തില്‍ ആദ്യമായാണു ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്സിറ്റി യുഎസ്എ, എല്‍ഇസെഡ്കെ എഫ്എഫ്എസ് ജര്‍മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്.