എയര്‍ ഏഷ്യ പ്രൊമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു
Monday, November 20, 2023 12:54 AM IST
കൊച്ചി: ഇന്ത്യയില്‍നിന്ന് തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു ചെലവ് കുറഞ്ഞ വിമാന പാക്കേജുമായി എയര്‍ ഏഷ്യ.
2024 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ എയര്ഏഷ്യയിലൂടെ കുലാലംപുര്‍, ബാങ്കോക്ക്, ബാലി, ഫൂക്കറ്റ്, സിഡ്നി തുടങ്ങിയ നഗരങ്ങളിലേക്കു കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. ഇന്നുമുതല്‍ 26 വരെ വെബ്സൈറ്റിലും എയര്‍ ഏഷ്യ സൂപ്പര്‍ ആപ്പിലും ബുക്കിംഗിന് പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണ്.