പേടിഎമ്മിൽ ഇഡി റെയ്ഡ്
Saturday, September 3, 2022 11:05 PM IST
ബംഗളൂരു:ഓണ്‍ലൈൻ പേമെന്റ് സ്ഥാപനങ്ങളായ പേടിഎം, റാസോർപേ, കാഷ്ഫ്രീ എന്നിവയുടെ ഓഫീസുകളിൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള അനധികൃത വായ്പാ സ്ഥാപനങ്ങൾക്കെതിരേയുളള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. സ്മാർട്ട്ഫോണ്‍ അധിഷ്ഠിത വായ്പാ ആപ്പുകളിൽ പലതും വായ്പാത്തട്ടിപ്പുകൾ നടത്തുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.