എക്കാലത്തെയും മികച്ച പ്രതിമാസ വില്പനയുമായി എഥര്‍ എനര്‍ജി
Friday, September 2, 2022 11:52 PM IST
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡായ എഥര്‍ എനര്‍ജി ഓഗസ്റ്റില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രതിമാസ വില്പന രേഖപ്പെടുത്തി.
1154 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 1067 യൂണിറ്റുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എഥര്‍ 450 എക്സ് ജെന്‍ 3 സ്കൂട്ടറിനാണ് ഡിമാന്‍ഡ് കൂടുതല്‍. രാജ്യത്തുടനീളം 25 ശതമാനമാണ് ത്രൈമാസ വളര്‍ച്ച. കേരളത്തില്‍ ഒമ്പത് ഷോറൂമുകളിലായി റീട്ടെയില്‍ വില്പന വര്‍ധിപ്പിച്ചു.