വിമല ആശുപത്രിക്ക് ഫെഡറല്‍ ബാങ്ക് ആംബുലന്‍സ് കൈമാറി
Friday, September 2, 2022 12:03 AM IST
കൊച്ചി: കാഞ്ഞൂര്‍ വിമല ആശുപത്രിയിലേക്ക് ഫെഡറല്‍ ബാങ്ക് ആംബുലന്‍സ് നല്കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എറണാകുളം സോണല്‍ മേധാവി കുര്യാക്കോസ് കോണില്‍ ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ജോസഫ് കണിയാംപറമ്പിലിന് താക്കോല്‍ കൈമാറി.
ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ ടോം ജോസഫ്, ഫെഡറല്‍ ബാങ്ക് റീജണല്‍ മേധാവി എല്‍ദോസ് കുട്ടി, ബ്രാഞ്ച് മാനേജര്‍ ദര്‍ശന വിജയന് തുടങ്ങിവര്‍ പങ്കെടുത്തു.