വൈറ്റ്ഹൗസിൽ മാധ്യമനിയന്ത്രണം തുടങ്ങി
Friday, February 28, 2025 2:42 AM IST
വാഷിംഗ്ടൺ ഡിസി: ട്രംപ് ഭരണകൂടത്തിന്റെ ആദ്യ കാബിനറ്റ് യോഗം റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖ മാധ്യസ്ഥാപനങ്ങൾ വിലക്ക് നേരിട്ടു.
അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർ, റോയിട്ടേഴ്സ് വാർത്താ ഏജൻസി, ഹഫ്പോസ്റ്റ്, ഒരു ജർമൻ പത്രം എന്നിവരുടെ മൂന്നു റിപ്പോർട്ടർമാർ എന്നിവർക്കാണു ബുധനാഴ്ത്തെ യോഗത്തിൽ പ്രവേശനം നിഷേധിച്ചത്.
ഓവൽ ഓഫീസ് പോലെ സ്ഥലംകുറഞ്ഞയിടങ്ങളിൽ ഏതൊക്കെ മാധ്യമസ്ഥാപനങ്ങളെ അനുവദിക്കണമെന്നു സർക്കാർ തീരുമാനിക്കുമെന്നു ചൊവ്വാഴ്ച വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.
മാധ്യമസ്ഥാപനങ്ങളുടെ കൂട്ടായ്മയായ വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷനാണ് മുന്പ് ഇക്കാര്യം നിശ്ചയിച്ചിരുന്നത്. വൈറ്റ്ഹൗസ് പരിപാടികൾ റോയിട്ടേഴ്സ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ പതിറ്റാണ്ടുകളായി സ്ഥിരം സാന്നിധ്യമായിരുന്നു.