ഗാസയിൽ കുഞ്ഞുങ്ങൾ തണുത്തു മരിക്കുന്നു
Wednesday, February 26, 2025 12:33 AM IST
ജറുസലേം: ഗാസയിലെ കുഞ്ഞുങ്ങൾ ഹൈപ്പോതെർമിയ (അസാധാരണമായി കുളിര് അനുഭവപ്പെടുന്ന അവസ്ഥ) മൂലം മരണമടയുന്നതായി പലസ്തീനിലെ ഡോക്ടർമാർ. കഴിഞ്ഞ രണ്ടാഴ്ചകൾക്കുള്ളിൽ ആറ് ശിശുക്കൾ ഇത്തരത്തിൽ മരിച്ചെന്നാണു വിവരം.
ലോകാരോഗ്യസംഘടനയ്ക്കുള്ള ധനസഹായം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർത്താലാക്കിയതു മൂലമാണിതെന്നു യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.
ഈ മഞ്ഞുകാലത്ത് ഹൈപ്പോതെർമിയ മൂലം 15 മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നു ഗാസ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായ സഹെർ അല്‍ വാഹേദി പറഞ്ഞു. രാത്രികാലങ്ങളിൽ പത്ത് ഡിഗ്രിക്ക് താഴെ താപനില അനുഭവപ്പെടുന്ന പ്രദേശമാണിത്.