സ്വിറ്റ്സർലൻഡിലും കത്തിയാക്രമണം
Monday, February 24, 2025 1:00 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ ഓസ്ട്രേലിയൻ പൗരൻ നടത്തിയ കത്തിയാക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു. ശനിയാഴ്ച നഗരമധ്യത്തിലെ കടയിലായിരുന്നു സംഭവം. 28 വയസുള്ള അക്രമിയെ സ്ഥലത്തുനിന്നു പോലീസ് പിടികൂടി. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.