ഡാൻ ബോംഗിനോ എഫ്ബിഐ ഡെപ്യൂട്ടി ഡയറക്ടർ
Tuesday, February 25, 2025 12:13 AM IST
ന്യൂയോർക്ക്: പ്രശസ്ത പോഡ്കാസ്റ്ററും കമന്റേറ്ററുമായ ഡാൻ ബോംഗിനോയെ എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടറായി ഡോണൾഡ് ട്രംപ് നിയമിച്ചു.
കടുത്ത രാജ്യസ്നേഹിയായ അദ്ദേഹം പുതിയ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ കീഴിൽ സേവനമാരംഭിക്കുമെന്നു ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിലും രഹസ്യാന്വേഷണ വിഭാഗത്തിലും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന അന്പതുകാരനായ ബോംഗിനോ ജോർജ് ഡബ്ല്യൂ ബുഷ്, ബറാക് ഒബാമ എന്നീ മുൻ പ്രസിഡന്റുമാർക്ക് സുരക്ഷയൊരുക്കിയ സംഘത്തിന്റെയും ഭാഗമായിരുന്നു.