തുർക്കിയിൽ റഷ്യ-യുഎസ് ചർച്ച
Friday, February 28, 2025 2:42 AM IST
ഇസ്താംബൂൾ: റഷ്യ, അമേരിക്കൻ പ്രതിനിധികൾ തുർക്കിയിൽ ചർച്ച നടത്തി. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് വഷളായ നയതന്ത്രബന്ധം വീണ്ടെടുക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ചയെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.
ഇസ്താംബൂളിലെ യുഎസ് കോൺസുൽ ജനറലിന്റെ വസതിയിൽ നടന്ന ചർച്ച അഞ്ചു മണിക്കൂറിലധികം നീണ്ടു. നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാരുടെ എണ്ണം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.