കാഷ് പട്ടേലിന് എടിഎഫിന്റെ അധികച്ചുമതല
Monday, February 24, 2025 1:00 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ എഫ്ബിഐ മേധാവി കാഷ് പട്ടേലിനെ മദ്യം, പുകയില, തോക്ക്, സ്ഫോടകവസ്തുക്കൾ എന്നിവയുടെ നിയന്ത്രണത്തിനായുള്ള എടിഎഫ് ബ്യൂറോയുടെ ആക്ടിംഗ് ഡയറക്ടറായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിക്കുമെന്നു റിപ്പോർട്ട്.
തോക്ക് ഉപയോഗം നിയന്ത്രിക്കാൻ ഉത്തരവാദിത്വമുള്ള ബ്യൂറോയിൽ പട്ടേൽ വൻ അഴിച്ചുപണി നടത്തിയേക്കുമെന്നാണു സൂചന. പ്രസിഡന്റ് ട്രംപും പട്ടേലും തോക്കു നിയന്ത്രണത്തെ എതിർക്കുന്നവരാണ്. തോക്ക് ഉടമസ്ഥരുടെ അവകാശങ്ങൾക്കായി വാദിക്കുന്ന സംഘടനകളുടെ പിന്തുണ പട്ടേലിനുണ്ട്.
പട്ടേലിനെ എഫ്ബിഐ ഡയറക്ടറാക്കാനുള്ള ട്രംപിന്റെ ശിപാർശ യുഎസ് സെനറ്റ് അംഗീകരിച്ചതു കഴിഞ്ഞയാഴ്ചയാണ്.