വോട്ടെടുപ്പിനായി യുഎസ് സഹായം; ആരോപണം ആവർത്തിച്ച് ട്രംപ്
Sunday, February 23, 2025 1:00 AM IST
വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി യുഎസ് സഹായം നല്‍കിയെന്ന ആരോപണം മൂന്നാം തവണയും ഉയർത്തി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
എന്റെ സുഹൃത്ത്, ഇന്ത്യയിലെ പ്രധാനമന്ത്രി മോദിക്കു തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം കൂട്ടുന്നതിനായി 2.1 കോടി ഡോളർ നൽകിയിരുന്നുവെന്നാണ് ധനസഹായം നിർത്തിവച്ചതിനെ ന്യായീകരിച്ച് ട്രംപ് പറഞ്ഞത്.
എന്തിനാണ് ഇന്ത്യക്ക് ഇത്തരത്തിൽ സഹായം നൽകുന്നതെന്നു ചോദിച്ച ട്രംപ് ആദ്യമായി മോദിയുടെ പേരും വിവാദത്തിലേക്കു വലിച്ചിടുകയായിരുന്നു.
അതേസമയം, ഇന്ത്യക്കു സഹായം നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.