വ്യോമതാവളത്തിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Tuesday, February 25, 2025 12:13 AM IST
ധാക്ക: ബംഗ്ലാദേശിലെ വ്യോമതാവളത്തിൽ നാട്ടുകാരും വ്യോമസേനാംഗങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
കോക്സ്സ് ബസാറിലെ സമിതിപാരയിലെ വ്യോമതാവളത്തിലാണു സംഘർഷമുണ്ടായത്. ചെക് പോയിന്റിൽ ഇരുചക്രവാഹനക്കാരനെ തടഞ്ഞതാണു സംഘർഷത്തിനു കാരണമായത്.
ഇരുനൂറോളം പേർ വ്യോമതാവളത്തിലേക്കു മാർച്ച് നടത്തി. ഇവരെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ നാലു വ്യോമസേനാംഗങ്ങൾക്കു പരിക്കേറ്റു.