സുഡാനിൽ സൈനിക വിമാനം തകർന്ന് 46 പേർ മരിച്ചു
Thursday, February 27, 2025 2:15 AM IST
ഖാർത്തൂം: സുഡാനിൽ സൈനിക വിമാനം തകർന്ന് 46 പേർ മരിക്കുകയും 10 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഓംദുർമാൻ നഗരത്തിലെ വ്യോമതാവളത്തിൽനിന്നു പുറപ്പെട്ട വിമാനം വൈകാതെ ഒരു വീടിനു മുകളിൽ തകർന്നു വീഴുകയായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. മരിച്ചവരിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടുന്നു. സുഡാനിലെ സൈന്യവും ആർഎസ്എഫ് എന്ന അർധസേനയും തമ്മിൽ 2023 മുതൽ ആഭ്യന്തര യുദ്ധത്തിലാണ്.