ഇറാക്കിൽ 4.61 കോടി ജനങ്ങൾ
Tuesday, February 25, 2025 12:13 AM IST
ബാഗ്ദാദ്: ഇറാക്കിൽ 4.61 കോടി ജനങ്ങളുണ്ടെന്ന് സെൻസസ് രേഖകൾ. 40 വർഷത്തിനുശേഷമാണു രാജ്യത്തു സെൻസസ് നടത്തിയത്.
ഫെഡറൽ ഇറാക്കിൽ 70.2 ശതമാനം പേർ നഗരമേഖയിൽ ജീവിക്കുന്നു. കുർദുകളിൽ 84.6 ശതമാനം പേർ നഗരമേഖലയിലാണു ജീവിക്കുന്നത്.