മക്രോണും സ്റ്റാർമറും ട്രംപുമായി കൂടിക്കാഴ്ചയ്ക്ക്
Tuesday, February 25, 2025 12:14 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഇന്നലെ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇതേ വിഷയത്തിൽ ട്രംപുമായി ചർച്ച നടത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വ്യാഴാഴ്ച വാഷിംഗ്ടണിലെത്തുന്നുണ്ട്.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രെയ്നെയും യൂറോപ്പിനെയും ഒഴിവാക്കി ഏകപക്ഷീയമായി റഷ്യയുമായി സമാധാനചർച്ചയ്ക്കു തുടക്കമിട്ട ട്രംപിന്റെ നടപടി വിവാദമായിരിക്കെയാണ് യൂറോപ്പിലെ ആണവശക്തികളായ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും ഇടപെടൽ.
സമാധാനചർച്ചയിൽ യുക്രെയ്നിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കണം ചർച്ചയെന്നും ഇരു നേതാക്കളും ട്രംപിനോട് അഭ്യർഥിക്കുമെന്നാണ് റിപ്പോർട്ട്.