തുർക്കിയെ ആശങ്ക അറിയിച്ച് അമേരിക്ക
Saturday, March 29, 2025 12:08 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്റെ അറസ്റ്റിലും ഇതേത്തുടർന്നാരംഭിച്ച പ്രതിഷേധപ്രകടനങ്ങളിലും അമേരിക്കയ്ക്കുള്ള ആശങ്ക തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുർക്കിയിൽനിന്നുള്ള വാർത്തകളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിലുള്ള ഉത്കണ്ഠ തുർക്കി മന്ത്രിയെ അറിയിച്ചു.
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് തുർക്കിയുമായി ഉണ്ടായിരുന്ന നല്ല ബന്ധം തുടരും. നാറ്റോ സഖ്യകക്ഷിയായ തുർക്കിയുമായി അമേരിക്ക സഹകരണം തുടരുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.