11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു
Friday, March 28, 2025 3:16 AM IST
കൊളംബോ: 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരെ കങ്കേശൻതുറൈ ഹാർബറിലെത്തിച്ചു. ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്കു കൈമാറുമെന്ന് അധികൃതർ അറിയിച്ചു.