പസഫിക്കിൽ ഭൂകന്പം, സുനാമി മുന്നറിയിപ്പ്
Monday, March 31, 2025 1:08 AM IST
കാൻബറ: പസഫിക് സമുദ്രത്തിൽ പോളിനേഷ്യൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ദ്വീപു രാജ്യമായ ടോംഗായിൽ ഇന്നലെ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തിനു മുന്നൂറു കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ സുനാമി ഉണ്ടാകാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പു നല്കി.
ടോംഗായിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് 3500 കിലോമീറ്റർ അകലെ 171 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ടോംഗാ. ഏതാണ്ട് ഒരുലക്ഷമാണ് ജനസംഖ്യ.