ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
Friday, March 28, 2025 3:16 AM IST
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം.
മൃതദേഹം ഇദി ട്രസ്റ്റിന്റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.
സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു. 190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.