കാത്തലിക് ജൂണിയർ കോളജിലെ മതാന്തര സംവാദത്തിൽ പങ്കെടുക്കവേ, യുവജനങ്ങൾ ഉത്തരവാദിത്വമുള്ള പൗരന്മാരാകണമെന്നും ഐക്യത്തോടെ പ്രവർത്തിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്. നാലു രാജ്യങ്ങളിലും പതിനായിരങ്ങൾക്ക് അദ്ദേഹം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ക്രൈസ്തവ സന്ദേശം കൈമാറി.
എൺപത്തേഴാം വയസിൽ പ്രായത്തെയും ആരോഗ്യാവസ്ഥയെയും കവച്ചുവയ്ക്കുന്ന ഉത്സാഹത്തോടെയാണ് അദ്ദേഹം സഞ്ചരിച്ചത്.