യൂറോപ്പിൽ മഴ, വെള്ളപ്പൊക്കം
Sunday, September 15, 2024 12:05 AM IST
പ്രാഗ്: യൂറോപ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിൽ കനത്ത മഴ. ബോറിസ് എന്ന ചുഴലിക്കാറ്റിനോടനുബന്ധിച്ച് റൊമാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹംഗറി, സ്ലൊവാക്യ രാജ്യങ്ങളിൽ വ്യാഴാഴ്ച മുതൽ മഴ അനുഭവപ്പെടുന്നു.
റൊമാനിയായിലെ ഗലാറ്റി മേഖലയിൽ രക്ഷാപ്രവർത്തകർ നാല ുപരെ മരിച്ച നിലയിൽ കണ്ടെത്തി. ചെക്ക് റിപ്പബ്ലിക്കിൽ തലസ്ഥാനമായ പ്രാഗ് അടക്കം 38 മേഖലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പോളണ്ടിലെ നദികളിൽ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു. ചെക് അതിർത്തിയോടു ചേർന്ന പോളിഷ് പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.